മേപ്പയൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് തിളക്കമാർന്ന വിജയം നേടിയ മേപ്പയൂർ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികളെ പി.ടി.എയും നാട്ടുകാരും അനുമോദിച്ചു. മേപ്പയൂർ ടൗണിൽ വിജയാഘോഷ റാലി നടത്തി. ജില്ലയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ സർക്കാർ സ്‌കൂളുകളിൽ മേപ്പയൂർ ജി.വി.എച്ച് എസ്.എസാണ് ഒന്നാം സ്ഥാനം നേടിയത്. പരീക്ഷയെഴുതിയ 745 കുട്ടികളിൽ 129 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയത്. 743 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. 60 കുട്ടികൾക്ക് ഒമ്പത് എ പ്ലസ് ലഭിച്ചു. പി.ടി.എ പ്രസിഡന്റ് കെ. രാജീവൻ, പ്രിൻസിപ്പൽ ഡോ.സെഡ്.എ.അൻവർ ഷമീം, പ്രധാനാധ്യാപകൻ കെ.നിഷിദ്, സന്തോഷ് സാദരം, എസ്.എം.സി ചെയർമാൻ എം.എം. ബാബു, പി.ടി.എ അംഗങ്ങളായ യു. ബിജു, മുജീബ് കോമത്ത്, ഇ.കെ. ഗോപി, ദിനേശ് പാഞ്ചേരി, എൻ.വി. നാരായണൻ എന്നിവർ സംസാരിച്ചു. Photo: മേപ്പയൂർ ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികൾ നടത്തിയ വിജയാഘോഷറാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.