കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലെ ചോയിമഠത്തിൽ രാജൻ സ്മാരക അംഗൻവാടിയിൽനിന്ന് വിരമിക്കുന്ന അധ്യാപിക എ.എം. സീനാബായിക്ക് നാടിന്റെ ആദരം. 38 വർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ കെ.കെ.സി. നൗഷാദ്, എ.ഡി.എസ് സൂപ്പർവൈസർ ശ്രീജ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെംബർ സി.എം. ബൈജു സ്വാഗതവും അംഗൻവാടി അധ്യാപിക ഷീബ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.