കൺവെൻഷൻ​

കോഴിക്കോട്​: കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് റിട്ടയേഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ല കൺവെൻഷൻ കൺസ്യൂമർ ഫെഡറേഷൻ ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എച്ച്.​ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. മോഹനൻ, പി. പ്രേമാനന്ദൻ, കെ.ടി. ബാബു, സി. ബാലകൃഷ്ണൻ, കെ. ദാസൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ​കെ.പി. അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പെൻഷൻചുമതല കേരള ബാങ്ക് ഏറ്റെടുക്കുക, തടഞ്ഞുവെച്ച ഗ്രാറ്റ്വിറ്റി അനുവദിക്കുക, പെൻഷന് ആനുപാതികമായി അനുവദിച്ചിരുന്ന ഡി.എ പുനഃസ്ഥാപിക്കുക, മിനിമം പെൻഷൻ 10,000 രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കൺവെൻഷൻ ഉന്നയിച്ചു. പുല്ലോട്ട് ബാലകൃഷ്ണൻ സ്വാഗതവും ഒ. സന്തോഷ് ബാബു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.