പൂളക്കടവ് കോർപറേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മെഗ മെഡിക്കൽ ക്യാമ്പ് ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് സിൽവർഹിൽ സ് പ്രസിഡന്റ് കെ. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
വെള്ളിമാട്കുന്ന്: ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് സിൽവർഹിൽസും കടവ് റസിഡൻസ് അസോസിയേഷനും സംയുക്തമായി ബേബി മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൂളക്കടവ് കോർപറേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ക്യാമ്പിൽ 150 ഓളം പേർക്ക് ആരോഗ്യ പരിശോധന നടത്തി. ഡോ. സഅദ്, ഡോ. ഷൈൻ, ഡോ. അനുജ, ഡോ. കീർത്തന എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
കടവ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. ഹസീന അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് സിൽവർഹിൽ സ് പ്രസിഡന്റ് കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് സർവീസ് കമ്മിറ്റി ചെയർമാൻ സുബൈർ കൊളക്കാടൻ, ഷാജിമാത്യു , കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.എച്ച് താഹ, അജിത് നല്ലാടത്ത് എന്നിവർ സംസാരിച്ചു.
സാമൂഹിക പ്രവർത്തന മേഖലയിലെ മികവിന് കടവ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. ഹസീനയെ ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് സിൽവർഹിൽസിന് വേണ്ടി കെ. മുസ്തഫ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ കടവ് സെക്രട്ടറി ഡോ. ജിതിൻരാജ് സ്വാഗതവും ജോ. സെക്രട്ടറി വി.പി. സബിത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.