നേഹ സമ്പാദ്യകുടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്ററെ ഏൽപിക്കുന്നു

ജന്മദിനത്തിൽ സമ്പാദ്യകുടുക്ക പാലിയേറ്റിവിന് നൽകി എട്ടുവയസ്സുകാരി

മാവൂർ: സമ്പാദ്യകുടുക്കയിൽ കൂട്ടിവെച്ച തുക ജന്മദിനത്തിൽ പാലിയേറ്റിവ് കെയറിന് നൽകി എട്ടുവയസ്സുകാരി. മാവൂർ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് നഴ്സായ മാവൂർ മഠത്തിലാംതൊടി ഒ.എം. സമീറയുടെ മകൾ നേഹയാണ് തുക പാലിയേറ്റിവിലെ കിടപ്പു രോഗികളുടെ ചികിത്സക്ക് സഹായമായി നൽകി ജന്മദിനം വേറിട്ട രീതിയിൽ ആഘോഷിച്ചത്. മാവൂർ ജി.എം.യു.പി സ്കൂൾ മൂന്നാംക്ലാസ് വിദ്യാർഥിയായ നേഹയുടെ എട്ടാം ജന്മദിനമായിരുന്നു ശനിയാഴ്ച.

മാസങ്ങളായി സ്വരുക്കൂട്ടിയ തുക സമ്പാദ്യകുടുക്ക പൊട്ടിക്കാതെ ഒന്നടങ്കം പാലിയേറ്റിവിന് നൽകുകയായിരുന്നു. മാവൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ തുക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ മാസ്റ്ററെ ഏൽപിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്, വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, മെംബർമാരായ ഗീതാമണി, പ്രസന്നകുമാരി, ഗീത കാവിൽപുറായിൽ, ഖദീജ കരീം,സമീറ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.