നെല്ലിക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് മുനവ്വിറുൽ ഇസ്ലാം
മദ്റസ കമ്മിറ്റി വിതരണം
ചെയ്ത ബാഡ്ജ്
രാമനാട്ടുകര: ചരിത്രപ്രസിദ്ധമായ നെല്ലിക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തിന് കൊഴുപ്പേകാൻ രാമനാട്ടുകര മുനവ്വിറുൽ ഇസ്ലാം മദ്റസ കമ്മിറ്റിയുടെ വളന്റിയർ ബാഡ്ജ്. ജാതി, മത ചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന് ഊട്ടിയുറപ്പിക്കുകയാണ് നെല്ലിക്കോട്ടു ഗ്രാമം. ദേശത്തിന്റെ ഉത്സവമായാണ് നെല്ലിക്കോട്ട് താലപ്പൊലി നടത്തപ്പെടാറുള്ളത്. മൂന്നുദിവസത്തെ ആഘോഷങ്ങൾക്ക് വ്യാഴാഴ്ച രാവിലെ കലവറ നിറക്കൽ ചടങ്ങോടെ തുടക്കമായി.
വെള്ളിയാഴ്ച രാവിലെ കണ്ണൂരിൽനിന്നെത്തുന്ന പുല്ലാട്ട് കർണൻ എന്ന ഗജവീരനെ രാമനാട്ടുകരയിൽനിന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഉച്ചക്ക് 12 മുതൽ പ്രസാദ ഊട്ട്, വൈകീട്ട് ഏഴിന് ഗാനമാലിക, രാത്രി മഞ്ഞ താലപ്പൊലി, തുടർന്ന് ഭഗവതി, മുണ്ടേൻ, ഗുളികൻ തിറകൾ. ശനിയാഴ്ച രാവിലെ ഗുരുതി തർപ്പണം, കുടികൂട്ടൽ ചടങ്ങുകളോടെ സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.