Posted On
date_range Updated On
date_range എണ്ണക്കമ്പനിക്കുള്ള നിർമാണ സാമഗ്രികളുമായി ലോറി; പ്രതിഷേധവുമായി പ്രദേശവാസികൾ
എലത്തൂർ: കോർപറേഷൻ അനുമതിയില്ലാതെ നിർമാണ പ്രവർത്തനം നടത്തുന്നുവെന്നാരോപിച്ച്, നിർമാണ സാമഗ്രികളുമായെത്തിയ ലോറിക്കു മുന്നിൽ പ്രദേശവാസികളുടെ പ്രതിഷേധം. എലത്തൂർ എസ്.ബി.ഐ ബ്രാഞ്ചിനു സമീപത്തെ സ്വകാര്യ ഭൂമിയിൽ പ്രമുഖ എണ്ണക്കമ്പനിക്കു വേണ്ടിയുള്ള നിർമാണത്തിനെതിരെയാണ് കെ.എസ്.വൈ.എഫ് ജില്ല പ്രസിഡൻറ് വി.ടി. ഇഖ്ബാൽ, പ്രദേശവാസി ലാലു എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.
ജനവാസ മേഖലയിലാണ് നാട്ടുകാരറിയാതെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിെൻറ അനുമതിയില്ലാതെയും നിർമാണ പ്രവർത്തനം നടത്താനൊരുങ്ങുന്നതത്രെ. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് മണ്ണിടിച്ചതായും വില്ലേജ് ഓഫിസർക്ക് പരാതിയും നൽകിയിരുന്നു. നിർമാണ സാമഗ്രികൾ ഇറക്കാനുള്ള ശ്രമം തടയുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.