കോഴിക്കോട്: സമൂഹമാധ്യമ-എ.ഐ യുഗമാണെങ്കിലും നാട്ടുവഴികളിൽ തെരഞ്ഞെടുപ്പിന്റെ ഓളംതീർക്കുന്നത് ചുമരെഴുത്തുകളും ബാനറും ബോർഡും ഒക്കെത്തന്നെ. അതൊരു നൊസ്റ്റാൾജിയ കൂടിയാണ്. ഇത്തവണയും തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാർഥി പ്രഖ്യാപനവുമൊക്കെ വരും മുമ്പുതന്നെ ചുവരെഴുത്തുകൾ തുടങ്ങി.
വൈറ്റ് സിമന്റടിച്ച് ചുമരുകൾ ബുക്കിങ് ആണ് ആദ്യം. അത് പാർട്ടിക്കാർ തന്നെ ചെയ്യും. എഴുത്തുകാരെ പക്ഷേ, അധികവും കൂലിക്ക് വിളിക്കണം. പണ്ടത്തെ പോലെയല്ല, എഴുത്തുകാർക്ക് ഡിമാന്റാണെന്നാണ് രാഷ്ട്രീയ പ്രവർത്തകർ പറയുന്നത്. വലിയ തുക നിശ്ചയിച്ചാണ് എഴുത്തുകാരെ സംഘടിപ്പിക്കുന്നത്. പണ്ടൊക്കെ പാർട്ടി പ്രവർത്തകരിൽ തന്നെ എഴുത്തുകാരുമുണ്ടായിരുന്നു. ഇന്ന് അതൊക്കെ മാറി.
അതിനാൽ, നേരത്തേ ചുമരുകൾ ബുക്കുചെയ്ത് എഴുതാൻ തുടങ്ങിയില്ലെങ്കിൽ പിന്നെ ഡിമാന്റ് കൂടും. പരമാവധി നേരത്തെ ചുമരെഴുതിയില്ലെങ്കിൽ കൂലികൊടുക്കുന്നതിന് കാര്യമില്ല. അതിനാൽ ആദ്യം എല്ലായിടത്തും ബുക്കുചെയ്ത് വൈറ്റ്സിമന്റ് അടിച്ച് പിന്നെ എഴുത്തുകാരെ കൊണ്ടുവരികയാണ് രീതി. രാവും പകലും വിശ്രമമില്ലാതെയാണ് എഴുത്ത്. വെയിലും ചൂടുമൊന്നും പ്രശ്നമല്ല; കൂലി അതിനനുസരിച്ചുണ്ടാവുമ്പോൾ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.