വ​യ​നാ​ട്​ ചു​ര​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി-​വ​യ​നാ​ട്​ ചു​ര​ത്തി​ൽ സ്വ​കാ​ര്യ കാ​ർ ഓ​ട്ട​ത്തി​നി​ടെ ക​ത്തി​ന​ശി​ച്ചു. വ​യ​നാ​ട്​ ഭാ​ഗ​ത്തേ​ക്കു പോ​യ വ​ട​ക​ര സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ഡ​സ്റ്റ​ർ കാ​റാ​ണ്​ ചു​രം ക​യ​റി ഇ​റ​ങ്ങു​ന്ന​തി​നി​ടെ തീ​പി​ടി​ച്ച്​ ക​ത്തി​യ​ത്. മൂ​ന്നു പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ കോ​റോ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. തീ ​ക​ത്തു​ന്ന​തു ക​ണ്ട് പെ​ട്ടെ​ന്ന് ചാ​ടി​യി​റ​ങ്ങി​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം.

മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന എ​ത്തു​മ്പോ​ഴേ​ക്ക്​ കാ​ർ മു​ഴു​വ​നാ​യും ക​ത്തി​ന​ശി​ച്ചി​രു​ന്നു. വ​ട​ക​ര സ്വ​ദേ​ശി പി.​വി. അ​ർ​ജു​ന​ന്റേ​താ​ണ്​ കാ​റെ​ന്ന്​ മാ​ന​ന്ത​വാ​ടി അ​ഗ്​​നി​ര​ക്ഷ നി​ല​യ​ത്തി​ൽ​നി​ന്ന്​ അ​റി​യി​ച്ചു. അ​ടു​ത്ത കാ​ല​ത്താ​യി കു​റ്റ്യാ​ടി-​വ​യ​നാ​ട്​ ചു​രം റോ​ഡി​ൽ ഏ​താ​നും വാ​ഹ​ന​ങ്ങ​ൾ ഓ​ട്ട​ത്തി​നി​ടെ ക​ത്തി​ന​ശി​ക്കു​ക​യു​ണ്ടാ​യി.

Tags:    
News Summary - Running Car got burnt on the Wayanad Pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.