representational image
Posted On
date_range Updated On
date_range കുന്ദമംഗലത്ത് കടകളിൽ കവർച്ച
കുന്ദമംഗലം: മുക്കം റോഡിൽ വ്യാപാര ഭവന് സമീപത്തെ പലചരക്ക് കടയിൽ കവർച്ച. കഴിഞ്ഞദിവസം പുലർച്ച ഒരുമണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയയാൾ മുൻവശത്തെ ഷട്ടറിന്റെ പുട്ടുപൊളിച്ച് അകത്തുകയറുകയായിരുന്നു.
കാഷ് കൗണ്ടറിലെയും പരിസരത്തെയും സാധനങ്ങൾ മാറ്റിയിട്ട നിലയിലാണ്. മൊബൈൽ ഫോൺ നഷ്ടപ്പെട്ടിട്ടുണ്ട്. ടാക്സി സ്റ്റാൻഡിന് മുൻവശത്തുള്ള പലചരക്ക് കടയിൽ മോഷണശ്രമം നടന്നു. വാതിലിന്റെ പൂട്ട് തകർത്തു. പ്രധാന ഷട്ടറിന്റെ പൂട്ട് പൊളിക്കാനും ശ്രമം നടത്തി. കാരന്തൂർ മർക്കസിന് സമീപം കൂൾബാറിലും മോഷണ ശ്രമം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.