ചെത്തുകടവിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 10 പേർക്ക് പരിക്ക്

കു​ന്ദ​മം​ഗ​ലം: ചെ​ത്തു​ക​ട​വി​ൽ ബ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 5.45 ഓ​ടെ​യാ​ണ് ചാ​ത്ത​മം​ഗ​ല​ത്തി​നും ചെ​ത്തു​ക​ട​വി​നും ഇ​ട​യി​ലു​ള്ള ര​ജി​സ്ട്രാ​റോ​ഫി​സി​ന് സ​മീ​പ​ത്തെ വ​ള​വി​ൽ അ​പ​ക​ടം ന​ട​ന്ന​ത്‌. കോ​ഴി​ക്കോ​ട്- നി​ല​മ്പൂ​ർ റൂ​ട്ടി​ലോ​ടു​ന്ന ഗാ​ല​ക്സി ബ​സും തി​രു​വ​മ്പാ​ടി-കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന ല​മി​ൻ ബ​സു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​ക്കം റോ​ഡി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വെ​ള്ളി​മാ​ടു​കു​ന്നി​ൽനി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും കു​ന്ദ​മം​ഗ​ലം പൊ​ലീ​സും ചേ​ർ​ന്നാ​ണ് ബ​സു​ക​ൾ റോ​ഡി​ൽ​നി​ന്ന് മാ​റ്റി​യ​ത്. 

Tags:    
News Summary - Private buses collide at Chethukadavu; 10 people injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.