കുന്ദമംഗലത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി തിരുവോണ ദിനത്തിൽ നടത്തിയ
‘ഇല മാത്രം ഇട്ട് സദ്യ’ പ്രതിഷേധ പരിപാടി
മഞ്ഞക്കാർഡിനും കിറ്റില്ല; തിരുവോണ ദിനത്തിൽ ‘ഇല മാത്രം ഇട്ട്’ സദ്യ
കുന്ദമംഗലം: ഓണത്തിന് സർക്കാർ പ്രഖ്യാപിച്ച മഞ്ഞക്കാർഡിന് കിറ്റ് നൽകാതെ വഞ്ചിച്ചതിലും നിത്യോപയോഗ സാധനങ്ങളുടെ വില വർധവിലും പ്രധിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തിരുവോണ നാളിൽ ‘ഇലമാത്രം ഇട്ട് സദ്യ’ എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എ.കെ. ഷൗക്കത്തലി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരിയിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം. ബാബുമോൻ, ശിഹാബ് പാലക്കൽ, ഇ. ശിഹാബ് റഹ്മാൻ, ഹാരിസ് തറക്കൽ, കെ.കെ. ഷമീൽ, യു. മാമു, കെ.പി. അബ്ബാസ്, ഐ. മുഹമ്മദ് കോയ, ഹാരിസ് കാരന്തൂർ, ജി.കെ. ഉബൈദ്, അഷ്റഫ് അച്ചായി, എം.കെ. അമീൻ, ഒ.എം. റഷീദ്, ഒ.കെ. ഷൗക്കത്ത്, എം.കെ. മുഹമ്മദ്, സി. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.