മുജീബ്
Posted On
date_range Updated On
date_range വാഹന മോഷ്ടാവ് പിടിയിൽ
കുന്ദമംഗലം: എൻ.ഐ.ടിയിൽനിന്ന് ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. പെരിങ്ങൊളം അറപ്പൊയിൽ വീട്ടിൽ എ.പി. മുജീബാണ് (38) കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. ഈ മാസം മൂന്നാം തീയതിയാണ് എൻ.ഐ.ടി ഈസ്റ്റ് കാമ്പസിന്റെ ഫുട്പാത്തിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയത്.
ബൈക്ക് ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. മലപ്പുറം പുളിക്കലിൽനിന്നാണ് മോഷ്ടിച്ച ബൈക്കുമായി ഇയാളെ പിടികൂടിയതെന്നും ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.