Posted On
date_range Updated On
date_range കുന്ദമംഗലത്ത് ബസ് മരത്തിലിടിച്ച് നിരവധി പേർക്ക് പരിക്ക്
കുന്ദമംഗലം: ദേശീയപാതയിൽ പന്തീർപാടത്ത് ബസ് മരത്തിലിടിച്ച് അപകടം. നരിക്കുനിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റോയൽ ബസാണ് അപകടത്തിൽ പെട്ടത്. 30ഓളം പേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് 1.35നാണ് അപകടം. നരിക്കുനി-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ് റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. നാട്ടുകാരും പൊലിസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ദേശീയപാതയിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.