കോഴിക്കോട്: പെൻഷൻ ഏകീകരിക്കുക, ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭീമ ഹരജിയുമായി കെ.എസ്.ആർ.ടി.സി പെൻഷൻകാർ. കെ.എസ്.ആര്‍ടി.സിയിലെ 43,000ത്തിലധികം വരുന്ന പെന്‍ഷന്‍കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആർ.ടി.സി പെന്‍ഷനേഴ്സ് മലബാര്‍ സോണ്‍ ഭാരവാഹികളാണ് 1,500 പെന്‍ഷന്‍കാര്‍ ഒപ്പുവെച്ച ഭീമഹര്‍ജി ജനപ്രതിനിധികള്‍ക്കും അധികൃതര്‍ക്കും സമര്‍പ്പിച്ചത്.
2022 ജനുവരി മുതല്‍ വിരമിച്ചര്‍ക്ക് താല്‍ക്കാലിക ഉത്തരവിലൂടെ പെന്ഷന് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഡി.സി.ആര്.ജി, സി.വി.പി, പി.എഫ് ടെര്‍മിനല്‍ ലീവ് സറണ്ടര്‍ എന്നീ ആനുകൂല്യങ്ങള്‍ അനിശ്ചിതമായി വൈകിപ്പിച്ച് തങ്ങളെ ദ്രോഹിക്കുകയാണെന്നും പെന്‍ഷനേഴ്സ് പരാതിപ്പെടുന്നു. 2011ലാണ് കെ.എസ്.ആര്.ടി.സി പെന്ഷന് അവസാനമായി പരിഷ്കരിച്ചത്. 2022 ജനവരി മുതല്‍ ശമ്പള പരിഷ്കരണം പ്രാബല്യത്തില്‍ വന്നെങ്കിലും പെന്ഷന് പരിഷ്കരണം നടപ്പിലാക്കാന്‍ മാനേജ്മെന്റ് തയാറായിട്ടില്ല. മാത്രമല്ല, നിലവില്‍ നല്കുന്ന തുച്ഛമായ പെന്ഷന് കൃത്യസമയത്ത് വിതരണം ചെയ്യാന്‍പോലും തയാറാവാത്തത് ദുരിതം സൃഷ്ടിക്കുകയാണെന്നും പെൻഷനേഴ്സ് ചൂണ്ടിക്കാട്ടി. നിലവില്‍ പെന്ഷന് മാസമാസം നല്‍കാനായി രൂപവത്കരിച്ച് എന്ന പറയുന്ന കണ്സോർട്യംപോലും സംശയത്തിന്റെ നിഴലിലാണെന്നും യൂനിയൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.