തെങ്ങിൽനിന്ന് വൈദ്യുതിലൈൻ ഒഴിവാക്കിയ നിലയിൽ
Posted On
date_range Updated On
date_range കെ.എസ്.ഇ.ബി നയം മാറ്റി; ഭരതന് ഇനി തേങ്ങ വിളവെടുക്കാം
നന്മണ്ട: കെ.എസ്.ഇ.ബി നയം മാറ്റി. ഭരതന് ഇനി തേങ്ങ വിളവെടുക്കാം. രണ്ടു ലൈനിനും ഇടയിൽ നിന്ന് തെങ്ങിനെ ഒഴിവാക്കി. കാക്കൂർ കെ.എസ്.ഇ.ബി അധികൃതരായിരുന്നു തികച്ചും വിചിത്രമായ രീതിയിൽ ലൈൻ വലിച്ച് നിറയെ കായ്ഫലമുള്ള തെങ്ങ് ബന്ധനത്തിലാക്കിയത്.
കൂളിപ്പൊയിലിലെ ഊഞ്ഞലംകണ്ടി ഭരതെൻറ തെങ്ങായിരുന്നു കെ.എസ്.ഇ.ബി ബന്ധനത്തിലാക്കിയത്. രണ്ടു ലൈനിനും ഇടയിലായ തെങ്ങിൽനിന്ന് തേങ്ങ ഇടാൻ തെങ്ങുകയറ്റ തൊഴിലാളി കൂട്ടാക്കാതെ വന്നതോടെയാണ് ഭരതൻ പരാതിയുമായി രംഗത്തെത്തിയത്. ഇനി കൊയ്യക്കാരന്‍ ഷോക്കേൽക്കാതെ തേങ്ങ ഇടാം. ഇതുസംബന്ധിച്ച് 'മാധ്യമം' ഞായറാഴ്ച വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.