kr 100 ഈ വാർത്ത വയനാട് ​​പേജിലുണ്ട്, ഫോട്ടോ ഉൾപ്പെടെ

എം.ഡി.എം.എയുമായി കുന്ദമംഗലം സ്വദേശി പിടിയിൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി മു​ത്ത​ങ്ങ​യി​ൽ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം ഇ​ര​ഞ്ഞോ​ളി​താ​ഴെ മു​ഹ​മ്മ​ദ് ഷ​ഫാ​ത്ത് ഖാ​നാ​ണ് (24) ശ​നി​യാ​ഴ്ച വൈ​കീ​ട്ട് എ​ക്സൈ​സി‍ൻെറ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 115 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​പ​ണി​യി​ൽ ര​ണ്ടു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ന് ചി​ല്ല​റ വി​പ​ണി​യി​ൽ 10 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രും. വ​യ​നാ​ട് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സി.​ഐ സ​ജി​ത്ത് ച​ന്ദ്ര​ൻ, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​ബി. ബാ​ബു​രാ​ജ്, കെ.​ജി. ശ​ശി​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​മ​ൽ​ദേ​വ്, നി​ഷാ​ദ്, സു​ദീ​പ്, ജി​തി​ൻ എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.