കോഴിേക്കാട്: കഴിഞ്ഞ ദിവസം എം.പി റോഡിൽ ഗോഡൗണിന് തീപിടിച്ച സംഭവത്തിൽ കെട്ടിടത്തില്‍ നഗരസഭ നടത്തിയ പരിശോധനയില്‍ അനധികൃത നിര്‍മാണവും ചട്ടലംഘനവും കണ്ടെത്തി. ചട്ടലംഘനത്തിെൻറ അടിസ്ഥാനത്തിൽ നോട്ടീസ് നല്‍കിയതായും ന്യൂബസാര്‍, ഒയാസീസ് കോമ്പൗണ്ട്, ബേബി ബസാര്‍ എന്നിവിടങ്ങളിലെ പഴയ കെട്ടിടങ്ങളിലെ ഇലക്ട്രിക് സംവിധാനം പരിശോധിക്കുന്നതിനും സുരക്ഷാസൗകര്യം ഒരുക്കാനും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന് കത്ത് നല്കാൻ തീരുമാനിച്ചതായും കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. മേയറുടെ അധ്യക്ഷതയില്‍ കച്ചവടക്കാരുടേയും കെട്ടിട ഉടമകളുടേയും യോഗം ചേരും. സഞ്ചാരമാര്‍ഗം തടസ്സപ്പെടുത്തും വിധം കെട്ടിടത്തിൽ സാധനങ്ങള്‍ കൂട്ടിയിട്ടതായി കണ്ടെത്തി.
21 കടമുറികളുള്ള കെട്ടിടത്തിൽ അഗ്നിസുരക്ഷാ സംവിധാനങ്ങളില്ല. അപകടമുണ്ടായാല്‍ എങ്ങോട്ടും പോവാനാവാത്ത സ്ഥിതിയാണ്. മിഠായിത്തെരുവിലും പരിസരത്തും അനധികൃത നിര്‍മാണം കണ്ടെത്തി നടപടിയെടുക്കാന്‍ കോര്പറേഷന് റവന്യൂ, എൻജിനീയറിങ്, ആരോഗ്യവിഭാഗങ്ങളെ ചുമതലപ്പെടുത്തിയതായും സെക്രട്ടറി അറിയിച്ചു. കോര്പറേഷന് സെക്രട്ടറി കെ.യു. ബിനി, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.പി. രമേഷ്, അസി. എന്‍ജിനീയര്‍മാരായ അനി ഐസക്, സി. അശ്വതി, ഓവര്‍സിയര്‍ കെ. സതീഷ് എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.