Posted On
date_range Updated On
date_range വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ നിന്ന് വീണ് മരിച്ചു
കോഴിക്കോട്: ചെങ്ങോട്ടുകാവ് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തമിഴ്നാട് വെല്ലൂർ സ്വദേശി ഇളവഴുതി രാജ (50)യാണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
ചെന്നൈയിൽ നിന്ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ നിന്നാണ് ഇദ്ദേഹം യാത്ര ചെയ്തത്. രാവിലെ ഏഴോടെ ചെങ്ങോട്ടുകാവിൽ വെച്ച് ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. ഇളവഴുതി രാജ ഉൾപ്പെടെ 10 പേരുള്ള സംഘം മഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
വെല്ലൂർ സുബ്രഹ്മണ്യ അയ്യർ സ്ട്രീറ്റ് വസന്തപുരം കൃഷ്ണമൂർത്തിയുടെ മകനാണ്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.