Posted On
date_range Updated On
date_range കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും കടകളിലും മോഷണം
കൊയിലാണ്ടി: നഗരത്തിലെ ക്ഷേത്രത്തിലും കടകളിലും മോഷണം നടന്നു. കൊരയങ്ങാട് ക്ഷേത്രം, ഭഗവതി ക്ഷേത്രനടയിലെ ന്യൂ ഇന്ത്യ ഇൻഷൂറൻസ്, പ്രിയ ഓട്ടോ ലിങ്ക് എന്നിവിടങ്ങളിലാണ് കള്ളൻ കയറിയത്. സമീപത്തെ എം.കെ ഓട്ടോ ലിങ്കിൽ മോഷണ ശ്രമം നടന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ക്ഷേത്രത്തിലെ കാരണവർ സ്ഥാനത്തെ ഭണ്ഡാരവും, ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരവും പൊളിച്ചിട്ടുണ്ട്. 5000 രൂപയോളം കളവുപോയതായി കരുതുന്നു.
ന്യൂ ഇന്ത്യ ഇൻഷൂറൻസിൽ നിന്ന് രണ്ടു ലാപ്ടോപ്പുകൾ മോഷ്ടിച്ചു. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.