അഗ്നി സുരക്ഷ സേന ആടിനേയും അയൽക്കാരനെയും പുറത്തെത്തിക്കാനുള്ള ശ്രമത്തിൽ
Posted On
date_range Updated On
date_range കിണറിൽ വീണ ആടിനെ രക്ഷപ്പെടുത്തി
കൊയിലാണ്ടി: കിണറ്റിൽ വീണ ആടിനെ അഗ്നി സുരക്ഷ സേന രക്ഷിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ കീഴരിയൂർ പൂവംകുഴി താഴ കുഞ്ഞിമൊയ്‌തീൻ്റെ വീട്ടിലെ ആട് മുറ്റത്തെ 25അടി താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു.
കൊയിലാണ്ടിയിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.കെ.ബാബുവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷസേന എത്തുമ്പോൾ അയൽക്കാരൻ കിണറിൽ ഇറങ്ങി ആടിനെ പിടിച്ചു നിൽക്കുകയായിരുന്നു.സേന അംഗങ്ങൾ സുരക്ഷ വല ഇറക്കി ആടിനെയും അയൽക്കാരനെയും കരക്കുകയറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.