ദമ്പതികൾക്ക് പൊലീസ് മംഗളപത്രം കൈമാറുന്നു
Posted On
date_range Updated On
date_range 20 പേർ പങ്കെടുത്ത വിവാഹത്തിന് പൊലീസിെൻറ മംഗളപത്രം
കൊയിലാണ്ടി: വിവാഹത്തിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചപ്പോൾ അനുമോദനങ്ങളുമായി പൊലീസെത്തി. നവദമ്പതികൾക്ക് കതിർമണ്ഡപത്തിൽ വെച്ച് കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവിയുടെ മംഗളപത്രം കൈമാറി.
കൊയിലാണ്ടി കിണറ്റിൻകര വത്സരാജിെൻറയും സ്നേഹയുടെയും മകൾ ശ്രുതിയും താനൂർ കരയകത്ത് ദാമോദരെൻറയും ഷീലയുടെയും മകൻ നിദാന്തും തമ്മിലുള്ള വിവാഹം ഞായറാഴ്ച 20 പേരെ പങ്കെടുപ്പിച്ചാണ് നടത്തിയത്.
ബന്ധുക്കളും സുഹൃത്തുക്കളും ഓൺലൈൻ സങ്കേതമുപയോഗിച്ച് അവരവരുടെ വീടുകളിലിരുന്ന് പങ്കാളികളായി. എസ്.ഐ സുലൈമാനും സി.പി.ഒ അഭിജിത്തും ചേർന്ന് മംഗളപത്രം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.