Posted On
date_range Updated On
date_range പോക്സോ; ആറുവർഷം തടവും രണ്ടുലക്ഷം പിഴയും
കൊയിലാണ്ടി: 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആറുവർഷം കഠിനതടവും രണ്ടുലക്ഷം പിഴയും. കാവിൽ സ്വദേശി മേലെടുത്തുമീത്തൽ മംഗലശ്ശേരി വീട്ടിൽ ശങ്കരനെയാണ് (63) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്. 2019ലാണ് കേസിനാസ്പദ സംഭവം.
പ്രതിയുടെ കടയിൽ വെച്ച് മിഠായി നൽകി പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പരീക്ഷക്ക് മാർക്കു കുറഞ്ഞതിനെത്തുടർന്ന് കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്. കൗൺസലർ കുട്ടിയുടെ അമ്മയെയും സ്കൂൾ അധികൃതരെയും വിവരം അറിയിച്ചു. പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ വി. മമ്മുകുട്ടിയാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി. ജെതിൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.