പ്രതി അനീഷ്
Posted On
date_range Updated On
date_range പോക്സോ: പെൺകുട്ടിയുടെ അമ്മയും യുവാവും അറസ്റ്റിൽ
കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വകാര്യ ലോഡ്ജിൽ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. നൊച്ചാട് പൊയിലിൽ മീത്തൽ പി.എം. അനീഷി(27)നെയാണ് അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാൾ. പീഡനത്തിന് ഒത്താശചെയ്ത കൂട്ടു പ്രതിയായ അമ്മയും അറസ്റ്റിലായി. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. സി.ഐ എം.വി. ബിജു, എസ്.ഐ അനീഷ് വടക്കയിൽ, എ.എസ്.ഐ കെ.പി. ഗിരീഷ്, വനിത സിവിൽ പൊലീസ് ഓഫിസർ മൗവ്യ, ഒ.കെ. സുരേഷ്, എസ്.സി.പി.ഒ മണികണ്ഠൻ എന്നിവരാണ് അറസ്റ്റു ചെയ്തത്. പീഡനവിവരം പെൺകുട്ടി ബന്ധുവിനോട് പറയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.