വിദ്യാർഥികൾക്ക്​ മുന്നിൽ നഗ്​നത പ്രദർശനം: യുവാവിന് മൂന്നു വർഷം തടവും പിഴയും


കൊ​യി​ലാ​ണ്ടി: സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മു​ന്നി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും. ന​ട​ക്കാ​വ് ജം​ഷി​ല മ​ൻ​സി​ൽ ജം​ഷീ​റി​ന്​ (36) ആ​ണ് കൊ​യി​ലാ​ണ്ടി ഫാ​സ്​​റ്റ്​ ട്രാ​ക്ക് സ്‌​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​പി. അ​നി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം മൂ​ന്നു​വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ​യും വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം കൂ​ടി ത​ട​വ​നു​ഭ​വി​ക്ക​ണം.

2018ൽ ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​യി​ലാ​ണ്ടി റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന​ടു​ത്തു​കൂ​ടി ക്ലാ​സി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ൾ​ക്ക്​ മു​ന്നി​ലാ​യി​രു​ന്നു ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി സ്‌​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ പി. ​ജെ​തി​ൻ ഹാ​ജ​രാ​യി.



Tags:    
News Summary - Nudity in front of students: Young man jailed for three years, fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.