Posted On
date_range Updated On
date_range ഒമ്പതുകാരിക്ക് പീഡനം; പ്രതിക്ക് ജീവപര്യന്തവും പിഴയും
കൊയിലാണ്ടി: ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. കുറ്റ്യാടി സ്വദേശി പാറച്ചാലിൽ അബുവിനെയാണ് (68) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം. ബാലികയുടെ വീട്ടിൽ ആളില്ലാത്ത സമയത്തുവന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. പ്രതിയുടെ സാമീപ്യത്തിൽ സംശയംതോന്നിയ അയൽവാസി സ്‌ത്രീ ചോദിച്ചപ്പോഴാണ് ബാലിക പീഡനവിവരങ്ങൾ പുറത്തുപറഞ്ഞത്. കുറ്റ്യാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്, നാദാപുരം ഡിവൈ.എസ്.പി ജി. സാബുവാണ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.