രാഹുൽ
Posted On
date_range Updated On
date_range ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ
കൊയിലാണ്ടി: സ്വകാര്യ ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. ഈസ്റ്റ്ഹിൽ സ്വദേശി രാഹുലിനെ (32) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന ബസിൽ നന്തിയിൽ വെച്ചാണ് സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് രാത്രി തന്നെ പൊലീസ് യുവാവിനെ പിടികൂടി.
ഇയാൾ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ എസ്. ശ്രീജേഷ്, അനൂപ്, ഹെറാൾഡ് ജോർജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.