ദേശീയപാതയിൽ ചെങ്ങോട്ടുകാവ് മേൽ പാലത്തിനു സമീപം റോഡ് ഭാഗം ഉയർന്ന നിലയിൽ
Posted On
date_range Updated On
date_range റോഡിന്റെ ഉയരം അപകട ഭീഷണി ഉയർത്തുന്നു
കൊയിലാണ്ടി: പ്രതലത്തിൽനിന്ന് ഉയർന്നുനിൽക്കുന്ന റോഡ് വശം അപകടഭീഷണി ഉയർത്തുന്നു. ദേശീയപാതയിൽ പലയിടങ്ങളിൽ ഇങ്ങനെ റോഡ് വശം ഉയർന്നു നിൽക്കുന്നുണ്ട്. ഓരോ തവണയും റോഡ് താർ ചെയ്യുന്നതനുസരിച്ച് ഉയരം കൂടും. അതിനനുസരിച്ച് പ്രതലം മണ്ണിട്ട് ഉയർത്തുന്നില്ല.
ഇരുചക്രവാഹനങ്ങൾ വശംചേർന്നു പോകുമ്പോഴും താഴെയിറങ്ങിയശേഷം റോഡിലേക്കു കയറ്റുമ്പോഴും അപകടത്തിൽപെടുന്നു. നിരവധി അപകടങ്ങൾ മേഖലയിൽ നടന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകുന്നില്ല. ബസുകളിൽനിന്ന് യാത്രക്കാർ ഇറങ്ങുമ്പോഴും കാൽ തെന്നി അപകടത്തിൽപെടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.