തോരാമഴ: കൊയിലാണ്ടിയിൽ 79 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി
കൊയിലാണ്ടി: തോരാമഴ താലൂക്കിൽ കനത്ത നാശം വിതച്ചു. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച വൈകുന്നേരംവരെ മഴ നിർത്താതെ പെയ്തതോടെ വെള്ളം ഇരച്ചുയർന്നു. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 79 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി താമസിപ്പിച്ചു. 12 വീടുകൾ ഭാഗികമായി തകർന്നു. മൂന്നു കിണറുകൾ ഇടിഞ്ഞു.
ഗ്രാമീണ റോഡുകൾ മിക്കതും വെള്ളത്തിനടിയിലായത് ഗതാഗതത്തെ ബാധിച്ചു. ദേശീയ-സംസ്ഥാന പാതകളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും നാശം വന്നത് വൈദ്യുതി വിതരണത്തെ ബാധിച്ചു.
ബന്ധുവീടുകളിലേക്കു മാറ്റി താമസിപ്പിച്ചവരുടെ എണ്ണം
വിയ്യൂർ വില്ലേജ് 39, ചെങ്ങോട്ടുകാവ് 18, പന്തലായനി നാല്, കീഴരിയൂർ രണ്ട്, പയ്യോളി ആറ്, ഇരിങ്ങൽ ഒന്ന്, മൂടാടി രണ്ട്, തുറയൂർ ഒന്ന്, തിക്കോടി രണ്ട്.
ഭാഗികമായി വീടു തകർന്നത്
ചേമഞ്ചേരി ഒന്ന്, തുറയൂർ ഒന്ന്, മേപ്പയൂർ രണ്ട്, തിക്കോടി ഒന്ന് , ചെങ്ങോട്ടുകാവ് ഒന്ന്, പയ്യോളി ഒന്ന്, കൊഴുക്കല്ലൂർ ഒന്ന്, പന്തലായനി ഒന്ന്, നൊച്ചാട് രണ്ട്, ചെറുവണ്ണൂർ ഒന്ന്.
മതിൽ തകർന്ന് അത്തോളിയിൽ മൂന്നു വീടുകൾക്കും, മോഞ്ഞ്യാണത്ത് ഒരു വീടിനും കേടുപറ്റി. മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. തൊഴിലെടുക്കാൻ പ്രയാസം നേരിട്ടു. അങ്ങാടിയിൽ കച്ചവടവും കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.