Posted On
date_range Updated On
date_range പോക്സോ കേസിൽ അഞ്ചുവർഷം തടവും പിഴയും
കൊയിലാണ്ടി: 11കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പേരാമ്പ്ര എരവട്ടൂർ കിഴക്കയിൽ വീട്ടിൽ കുഞ്ഞികൃഷ്ണൻ എന്ന മണിയെയാണ് (60) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്. പിഴസംഖ്യ ബാലികക്ക് നൽകണം. 2020ലാണ് കേസിനാസ്പദമായ സംഭവം. പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്പെക്ടർ പി.കെ. റൗഫാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി. ജെതിൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.