Posted On
date_range Updated On
date_range കിണറ്റിൽ വീണ പശുക്കുട്ടിയെ അഗ്നി സുരക്ഷ സേന രക്ഷിച്ചു
കൊയിലാണ്ടി: കിണറ്റിൽ വീണ പശുക്കുട്ടിയെ അഗ്നി സുരക്ഷ സേന രക്ഷിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം മുചുകുന്ന് കോട്ടയിൽ അമ്പലത്തിനു സമീപമുള്ള കോറോത്ത് കരുണന്‍റെ കിണറ്റിലാണ് പശുക്കുട്ടി വീണത്. 35 അടിയോളം താഴ്ചയുള്ള, മൂന്നു മീറ്റർ വെള്ളമുള്ള കിണറ്റിൽ നിന്നു പശുക്കുട്ടിയെ വലയിൽ കയറ്റി പുറത്തെത്തിച്ചു.
എസ്.എഫ്.ആർ.ഒ വി കെ ബാബുവിന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒ മാരായ ഇ.എം. നിധിപ്രസാദ്, എസ്.അരുൺ കെ., ലിനീഷ് ,പി.കെ. രാകേഷ് ഹോംഗാർഡ് സുരേഷ്‌കുമാർ എന്നിവർ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.