Posted On
date_range Updated On
date_range 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് ആറ് വർഷം കഠിന തടവും, 25000 രൂപ പിഴയും
കൊയിലാണ്ടി: പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവും, 25000 രൂപ പിഴയും ശിക്ഷ. മരുതോംകര, കീഴാത്തും കുഴിയിൽ രാജു (47) വിനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജി ടി.പി അനിൽ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടെ തടവുശിക്ഷ അനുഭവിക്കണം.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ പച്ചക്കറി വാങ്ങാൻ പോയ ബാലികയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തൊട്ടിൽപാലം പൊലീസ് രജിസ്റ്റർ ചെയ്‌തതാണ് കേസ്. സർക്കിൾ ഇൻസ്‌പെക്ടർ എൻ. സുനിൽകുമാറാണ് അന്വേഷിച്ചത്, പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ജെതിൻ ഹാജരായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.