ക​രു​ണാ​ക​ര ബ​ഹ​റ​

ഓട്ടോ ഡ്രൈവറെ അപായപ്പെടുത്താൻ ശ്രമം; ഒ​ഡി​ഷ സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം. സം​ഭ​വ​ത്തി​ൽ ഒ​ഡി​ഷ സ്വ​ദേ​ശി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി വെ​റ്റി​ല​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. ക​ല്ലാ​യി സ്വ​ദേ​ശി ഫൈ​സ​ലി​നെ​യാ​ണ് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ക​രു​ണാ​ക​ര ബ​ഹ​റ​യാ​ണ്​ (27) പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് ഓ​ട്ടോ വി​ളി​ച്ച​ത്. വെ​റ്റി​ല​പ്പാ​റ​യി​ൽ എ​ത്തി​യ​പ്പോ​ൾ ക​ഴു​ത്തി​ൽ തു​ണി​മു​റു​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ഡ്രൈ​വ​ർ ബ​ഹ​ളം​വെ​ച്ച​പ്പോ​ൾ പ്ര​തി ഇ​റ​ങ്ങി​യോ​ടി. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.



Tags:    
News Summary - Attempt to endanger auto driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.