Posted On
date_range Updated On
date_range ഗോവ ഗവർണറുടെ അകമ്പടി വാഹനത്തിൽ ആംബുലൻസ് ഇടിച്ചു
കൊയിലാണ്ടി: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ അകമ്പടി വാഹനത്തിന് ആംബുലൻസ് ഇടിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ പൊലീസ് സ്റ്റേഷനു മുന്നിലാണ് അപകടം. ആർക്കും പരിക്കില്ല. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ വാഹനത്തിലാണ് കോഴിക്കോട് ജില്ല മനോരോഗ ആശുപത്രിയിലെ ആംബുലൻസ് ഇടിച്ചത്. ഫയർവാഹനം പെട്ടെന്ന് നിർത്തിയതാണ് കാരണം. കോഴിക്കോട്ടുനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു ഗവർണർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.