കൊ​യി​ലാ​ണ്ടി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ 11 ബൈ​ക്കു​ക​ൾ ത​ക​ർ​ത്തു

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ട ബൈ​ക്കു​ക​ൾ ഇ​ടി​ച്ചു​ത​ക​ർ​ത്തു. താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട 11 ബൈ​ക്കു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6.45ഓ​ടെ​യാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട് നി​ന്ന് വ​ട​ക​ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഗ്ന​ർ കാ​റാ​ണ് ഇ​ടി​ച്ച​ത്. വ​ൻ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

ഏ​റെ തി​ര​ക്കേ​റി​യ സ്ഥ​ല​മാ​ണി​ത്. ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​വ​രി​ൽ പ​ല​രും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ​യാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് ഈ​ഭാ​ഗ​ത്ത് സൗ​ക​ര്യ​പ്ര​ദ​മാ​യ ഇ​ട​മി​ല്ല. ആം​ബു​ല​ൻ​സു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഇ​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു.

Tags:    
News Summary - 11 bikes were damaged by an out-of-control car in Koyilandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.