താമരശ്ശേരിയിൽ േറാഡ് സുരക്ഷ ബോധവത്​കരണം റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെൻറ്​) സി.വി.എം. ഷരീഫ് ഉദ്ഘാടനം െചയ്യുന്നു

നിയമാനുസൃതം വാഹനമോടിച്ചവര്‍ക്ക് സമ്മാനങ്ങള്‍, അല്ലാത്തവര്‍ക്ക് താക്കീത്​

താ​മ​ര​േ​ശ്ശ​രി: ദേ​ശീ​യ റോ​ഡ് സു​ര​ക്ഷ മാ​സാ​ച​ര​ണ​ത്തി​‍െൻറ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ആ​ർ.​ടി.​ഒ എ​ന്‍ഫോ​ഴ്‌​സ്‌​മെൻറും കൊ​ടു​വ​ള്ളി ജോ​യ​ൻ​റ്​ ആ​ർ.​ടി.​ഓ​ഫി​സും താ​മ​ര​ശ്ശേ​രി ഗ​വ. വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ സ്​​റ്റു​ഡ​ൻ​റ്​​ െപാ​ലീ​സ് കേ​ഡ​റ്റും ചേ​ര്‍ന്ന് താ​മ​ര​ശ്ശേ​രി​യി​ല്‍ റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി.

നി​യ​മം പാ​ലി​ച്ച്​ വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​ര്‍മാ​ര്‍ക്ക് സ​മ്മാ​ന​ങ്ങ​ളും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും ന​ല്‍കി.

നി​യ​മം ലം​ഘി​ച്ച​വ​ര്‍ക്ക് ക​ര്‍ശ​ന താ​ക്കീ​ത് ന​ല്‍കു​ക​യും ചെ​യ്തു. താ​മ​ര​ശ്ശേ​രി​യി​ൽ ബോ​ധ​വ​ത്​​ക​ര​ണം റീ​ജ​ന​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫി​സ​ര്‍ (എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്) സി.​വി.​എം. ഷ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ടു​വ​ള്ളി ജോ​യ​ൻ​റ്​ റീ​ജ​ന​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫി​സ​ര്‍ ഇ.​സി. പ്ര​ദീ​പ്, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ സ​ബീ​ര്‍ മു​ഹ​മ്മ​ദ്, അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ എ​സ്.​ആ​ര്‍. ആ​ദ​ര്‍ശ്, എം.​പി. മു​നീ​ര്‍, കെ. ​സ​നി​ല്‍ കു​മാ​ര്‍, ടി.​എ​ന്‍. പ്ര​വീ​ണ്‍, അ​ഖി​ലേ​ഷ്, കെ. ​ജി​തോ​ഷ് തു​ട​ങ്ങി​യ​വ​ർ േന​തൃ​ത്വം ന​ൽ​കി.r

Tags:    
News Summary - traffic awareness programme by koduvally RTO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.