കൊടുവള്ളി നഗരസഭയിലെ എൽ.ഡി.എഫ് സമരം ഉപേക്ഷിച്ചു

കൊടുവള്ളി: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ അനുവദിച്ച 1.5 കോടിയുടെ പ്രവൃത്തികൾക്ക് അംഗീകാരം നൽകാത്ത ഭരണസമിതി നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ ബുധനാഴ്ച മുതൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സത്യഗ്രഹം മാറ്റിവെച്ചു.

നഗരസഭ സെക്രട്ടറി വിളിച്ചുചേർത്ത അനുരഞ്ജന യോഗത്തിൽ പ്രശ്നപരിഹാരത്തിന് ധാരണയായി. ആഗസ്​റ്റ്​ 25ന് മുമ്പ് ഭരണസമിതി യോഗം വിളിച്ചുചേർത്ത്​ റോഡ് പ്രവൃത്തി ആരംഭിക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് സെക്രട്ടറി അറിയിച്ചതായി എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.

ഇതേത്തുടർന്ന് ഇന്ന് നടത്താനിരുന്ന സത്യഗ്രഹവും അനുബന്ധ പ്രതിഷേധ പരിപാടികളും മാറ്റിവെച്ചതായും എൽ.ഡി.എഫ് നേതൃത്വം അറിയിച്ചു. വൈസ് ചെയർമാൻ എ.പി. മജീദ്, സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ബാബു, കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ കെ. ചന്ദ്രമോഹൻ, സബ് ഇൻസ്പെക്ടർ സായൂജ് കുമാർ, കൗൺസിലർമാരായ യു.കെ. അബൂബക്കർ, ഇ.സി. മുഹമ്മദ്, കാരാട്ട് ഫൈസൽ, വെള്ളറ അബ്​ദു, അസി.​ എൻജിനീയർ അബ്​ദുൽ ഗഫൂർ, ഓവർസിയർ അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.