കൊടുവള്ളി: ദേശീയപാത വിഭാഗത്തിന്റെ ടൗൺ വികസന പദ്ധതിയുടെ ഭാഗമായി ദേശീയപാത 766ൽ ടൗണിൽ നടപ്പാതയുടെ നവീകരണവും ഓവുചാൽ നിർമാണവും ആരംഭിച്ചു.
ദേശീയപാത വിഭാഗം 72 ലക്ഷം രൂപ ചെലവിട്ടാണ് പ്രവൃത്തികൾ. ബസ് സ്റ്റാൻഡിനു മുൻവശം ഭാഗത്തുനിന്നാരംഭിച്ച് യതീംഖാന മുൻവശം വരെയുള്ള ഭാഗത്താണ് നവീകരണ പ്രവൃത്തി.
ബസ് സ്റ്റാൻഡ് മുൻവശം മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെ റോഡിന്റെ വശങ്ങളിലെ നടപ്പാതയോടു ചേർത്ത് ടാറിങ് ഇല്ലാത്ത ഭാഗങ്ങളിൽ ടാറിങ് പൂർത്തിയാക്കും.
ബസ് സ്റ്റാൻഡ് മുതൽ യതീംഖാന വരെയുള്ള ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റി ഓവുചാൽ ക്രമീകരിക്കും. ചില ഭാഗങ്ങളിൽ കോൺക്രീറ്റ് പൂർത്തിയാക്കും.
നടപ്പാത പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച് 'മാധ്യമം' നേരത്തേ വാർത്ത നൽകിയിരുന്നു. അഡ്വ. പി.ടി.എ. റഹീം കൊടുവള്ളിയിൽ എം.എൽ.എയായിരുന്ന സമയത്താണ് ടൗൺ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി പുതിയ ഓവുചാൽ നിർമിച്ച് മുകളിൽ നടപ്പാത സൗകര്യമൊരുക്കിയത്. ബസ് സ്റ്റാൻഡ് മുതൽ താമരശ്ശേരിയിലേക്കു പോകുന്ന ഭാഗത്തേക്ക് നവീകരണം നടന്നിരുന്നില്ല.
നവീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.