എളേറ്റിൽ വട്ടോളിയിൽ കർണാടക സ്വദേശികൾ സഞ്ചരിച്ച കാറിൽനിന്ന് പിടികൂടിയ പണം
കൊടുവള്ളി: എളേറ്റിൽ വട്ടോളിയിൽനിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന നാലു കോടിയോളം രൂപ കൊടുവള്ളി പൊലീസ് പിടികൂടി. കർണാടക സ്വദേശികൾ സഞ്ചരിച്ച എർട്ടിക കാർ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് രഹസ്യ അറയിൽ സൂക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തിയത്.
കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 10ഓടെയാണ് സംഭവം.
പിടിയിലായവർ
മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പൊലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ട വാഹനം കണ്ട് പരിശോധിച്ചത്. കൊടുവള്ളിയിൽ വിതരണം ചെയ്യാനാണ് പണം എത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ആർക്കുവേണ്ടിയാണ് പണം എത്തിച്ചതെന്നതിനെക്കുറിച്ച് കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊടുവള്ളി എസ്.എച്ച്.ഒ കെ.പി. അഭിലാഷ്, എസ്.ഐ ഗൗതം ഹരി, സീനിയർ സി.പി.ഒ എം.പി. ദീപക്, സിൻജിത്, രതീഷ് കുമാർ, സി.പി.ഒമാരായ ജിതിൻ, ശ്രീകാന്ത്, ശ്രീജേഷ്, വിപിൻ സാഗർ, നദീപ്, ഷിജു, സി.പി.ഒ രമ്യ, ബിജിനി തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.