പരിക്കേറ്റ് ചികിത്സയിൽ

കഴിയുന്ന അനസ്

റെയിൽവേ ട്രാക്കിൽ വീണയാളെ രക്ഷിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് ചികിത്സ സഹായം തേടുന്നു

കൊടുവള്ളി: ഗോവയിൽ റെയിൽവേ ട്രാക്കിൽവീണ് അപകടത്തിൽപെട്ടയാളെ രക്ഷിക്കുന്നതിനിടയിൽ ട്രെയിൻതട്ടി ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ചികിത്സക്കായി നാട്ടുകാർ രംഗത്ത്. കൊടുവള്ളി പാലക്കുറ്റി സ്വദേശി മൂക്കുന്നും ചാലിൽ അബ്ദുറഹിമാന്റെ മകൻ അനസിനാണ് (33) ഇരുകാലുകളും പാളത്തിൽ കുടുങ്ങി സാരമായി പരിക്കേറ്റത്. ജൂൺ 19 നായിരുന്നു സംഭവം.

ചരക്കുലോറിയിൽ ഡ്രൈവറായിരുന്ന അനസ്, ലോറിയുമായി ഗോവയിലെത്തിയതായിരുന്നു. അപകടത്തിൽ പരിക്കേറ്റ അനസിന്റെ ഒരുകാലിന്റെ മുട്ടിനുതാഴെ മുറിച്ചുമാറ്റുകയും രണ്ടാമത്തെ കാലിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ആദ്യം ഗോവയിലെ ഹോസ്പിറ്റലിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിരിക്കുകയാണ് അനസിനെ. വിവാഹിതനും കുടുംബത്തിന്റെ ആശ്രയവുമായ അനസിന് സംഭവിച്ച അപകടം ഏറെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. തുടർ ചികിത്സക്ക് 25 ലക്ഷത്തിലധികം രൂപ ചെലവുവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

ഇത്രയും വലിയ തുക കുടുംബത്തിന് കണ്ടെത്താൻ കഴിയാത്തതിനാൽ അനസിന്റെ തുടർ ചികിത്സക്ക് പണം കണ്ടെത്താൻ നാട്ടുകാർ യോഗം ചേർന്ന് എം.കെ. രാഘവൻ (എം.പി), എം.എ.എൽമാരായ ഡോ.എം.കെ. മുനീർ, അഡ്വ. പി.ടി.എ. റഹീം, മുൻ എം.എൽ.എ മാരായ കാരാട്ട് റസാക്ക്, വി.എം. ഉമ്മർ, മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു, കൗൺസിലർമാരായ ശരീഫ കണ്ണാടിപോയിൽ, ഹസീന നാസിർ എന്നിവർ രക്ഷാധികാരികളും ടി.കെ. മുഹമ്മദ്‌ ചെയർമാനും പാലക്കുറ്റി മഹല്ല് കമ്മിറ്റി സെക്രട്ടറി സി.പി. അബ്ദുല്ലക്കോയ തങ്ങൾ വർക്കിങ് ചെയർമാനും മുനിസിപ്പൽ കൗൺസിലർ സി. പി. നാസർ കോയ തങ്ങൾ കൺവീനറും മുനിസിപ്പൽ കൗൺസിലർ എ.പി. മജീദ് ട്രഷററുമായി അനസ് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കൊടുവള്ളി സർവിസ് സഹകരണ ബാങ്കിൽ KDV10 001002015651 നമ്പറായി (IFSC - ICIC0000103) അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. GOOGLE PAY NUMBER +919496117370.

Tags:    
News Summary - A young man injured while rescuing a fallen man on a railway track seeks medical help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.