KC LEAD മഴക്ക്​ മു​േമ്പ തീരും വെസ്​റ്റ്​ഹിൽ മേഖലയിൽ മൂന്നാമത്തെ കുളം നവീകരണം

കോഴിക്കോട്: കഴിഞ്ഞ ലോക്​ഡൗണിന്​ തൊട്ട്​ മുമ്പ്​ തുടങ്ങിയ വരക്കല്‍ ദുര്‍ഗാദേവി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. 45 ലക്ഷം രൂപ ചെലവിലുള്ള നവീകരണമാണ്​ പൂർത്തിയാവുന്നത്​. കുളം ആഴം കൂട്ടി ചുറ്റും കൂറ്റൻ കരിങ്കൽകെട്ടുകളുടെ പണിയാണ്​ ഇപ്പോൾ നടക്കുന്നത്​. ഒരുഭാഗം റെയിൽവേ ലൈനായതിനാൽ ആഭാഗം പ്രത്യേക സുരക്ഷാമാനദണ്ഡങ്ങളിലാണ്​ പണി നടക്കുന്നത്​. പ്രത്യേക ശ്രദ്ധവേണ്ട പ്രവൃത്തികൾ ഏറക്കുറെ പൂർത്തിയായി. ഇനിയുള്ള നിർമാണം എളുപ്പം തീർക്കാവുന്നവയാണ്​. മഴക്ക്​ മുമ്പ്​ മുഴുവൻ പണിയും തീരുമെന്ന്​ അധികൃതർ പറഞ്ഞു. ചെങ്കല്‍ പടവുകളും കരിങ്കൽ നിരത്തിയ നടപ്പാതയും ഇരിപ്പിടങ്ങളും അലങ്കാരവിളക്കുകളും എല്ലാം അടങ്ങുന്നതാണ്​ നവീകരണം. 44 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള കുളത്തിന്​ എ. പ്രദീപ്​ കുമാർ എം.എൽ.എയുടെ 45 ലക്ഷം രൂപയാണ് ആദ്യഗഡുവായി ലഭിച്ചത്​. ജലസേചന വകുപ്പി​ൻെറ മേൽനോട്ടത്തിൽ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്​. കുളത്തിന്​ സമീപം റോഡിനോട്​ ചേർന്ന്​ ചെറിയ ഉദ്യാനവും ഒരുക്കും. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 23 നായിരുന്നു പ്രവൃത്തിയുടെ ഉ​ദ്​ഘാടനം. കുളപ്പുര, ടൈലിടൽ തുടങ്ങി തുടർ പ്രവർത്തനങ്ങൾക്കായി വീണ്ടും തുക ലഭ്യമാക്കേണ്ടിവരും. വരക്കല്‍ ക്ഷേത്രത്തിന്​ തൊട്ട്​ മുന്നിലാണ്​ കുളം നവീകരണം. തൊട്ടടുത്ത്​ താമരക്കുളം, ​വെസ്​റ്റ്​ഹിൽ ദേശീയ പാതയോരത്ത്​ ഗരുഡൻ കുളം എന്നിവയുടെ നവീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്​. ​േക്ഷത്രക്കുളം കൂടി നന്നാവുന്നതോടെ വെസ്​റ്റ്​ഹിൽ മേഖലയിൽ തൊട്ടടുത്ത്​ ശുദ്ധജലവുമായി മൂന്ന്​ കുളങ്ങളാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.