KC LEAD മാനാഞ്ചിറ സ്​ക്വയറിന്​ നാലാം കവാടം തയാറായി

\S്ള നാലാമത്തെ കവാടം പണി പൂർത്തിയായി. കവാടം ഔദ്യോഗികമായി തുറന്നാൽ ബി.ഇ.എം സ്​കൂൾ ഭാഗത്തുനിന്ന്​ ടൗൺഹാൾ, ഹെഡ്​ പോസ്​റ്റ്​ ഓഫിസ്​, കോമൺവെൽത്ത്​​ റോഡ്​ ഭാഗത്തേക്ക്​ സ്​ക്വയർ മുറിച്ചുകടക്കാൻ എളുപ്പവഴിയാവും. മോഡൽ സ്​കൂളി​ൻെറ ഭാഗത്തും പട്ടാളപ്പള്ളിക്ക്​ മുന്നിലും കോംട്രസ്​റ്റിന്​ മുന്നിലുമാണ്​ ഇപ്പോൾ പ്രവേശന കവാടമുള്ളത്​. മറ്റു കവാടങ്ങളുടെ അതേ രീതിയിലുള്ള കവാടവും ഗേറ്റും വിളക്കുകളുമാണ്​ പുതുതായി സ്​ഥാപിച്ചത്​. ബി.ഇ.എം സ്​കൂൾ ഭാഗത്തു​നിന്ന്​ മതിൽ ചാടി സ്​ക്വയറിനകത്ത്​ കയറുന്ന പ്രവണതയും ഈ ഭാഗത്ത്​ കവാടം വന്നതോടെ ഒഴിവായിക്കിട്ടും. ചുറ്റിത്തിരിയാതെ സ്​ക്വയർ പെ​ട്ടെന്ന്​ മുറിച്ചു കടക്കാനാവുമെന്നതാണ്​ മുഖ്യം. ഇതിനായി നടപ്പാത​ നവീകരണവും നടക്കുന്നു. ഇതോടെ വി.കെ. കൃഷ്​ണ മോനോൻ പ്രതിമയടക്കമുള്ള ഭാഗങ്ങൾ ശ്രദ്ധിക്കപ്പെടും. ​വിനോദ സഞ്ചാരവകുപ്പി​ൻെറ ഒരുകോടിയും കേന്ദ്ര സർക്കാറി​ൻെറ അമൃത്​ പദ്ധതിയിലുൾപ്പെടുത്തി നഗരസഭയുടെ 80 ലക്ഷവുമടക്കം1.8 കോടിയുടെ നവീകരണ പ്രവൃത്തികളുടെ ഭാഗമായാണ്​ പുതിയ കവാടം​. അൻസാരി പാർക്കും ടാഗോർ പാർക്കും യോജിപ്പിച്ച്​ മാനാഞ്ചിറ സ്​ക്വയർ ഉണ്ടാക്കു​ന്നതിന്​ മുമ്പ്​ രണ്ട്​ പാർക്കുകൾക്കും ബി.ഇ.എം സ്​കൂളിന്​ മുന്നിലേക്ക്​ പ്രവേശന കവാടമുണ്ടായിരുന്നു. രണ്ട്​ പാർക്കുകൾക്കുമിടയിലുള്ള റോഡ്​ അടച്ച്​ ചിറയും മൈതാനവുമടക്കം ഒറ്റ വളപ്പിലാക്കിയാണ്​ സ്​ക്വയറുണ്ടാക്കിയത്​. ബി.ഇ.എം സ്​കൂൾ ഭാഗത്തുനിന്ന്​ ടൗൺഹാളിലേക്കും മോഡൽ സ്​കൂളിലേക്കുമൊക്കെ നടക്കാൻ സ്​ക്വയർ ചുറ്റിത്തിരിയേണ്ടി വരുന്നത്​ അന്നുതന്നെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.