Posted On
date_range Updated On
date_range പൂനൂർ പുഴയിൽ വീണത് കെ.എസ്.ആർ.ടി.സി ഡ്രൈവറെന്ന് സംശയം
കോഴിക്കോട്: പൂനൂർ പുഴയിൽ വീണതായി സംശയിക്കുന്നയാൾ കെ.എസ്.ആർ.ടി.സി ഡ്രൈവറെന്ന് സംശയം. ബുധനാഴ്ച വൈകീട്ടോടെയാണ് പൂളക്കടവ് പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ വീണതായി സംശയം ഉയർന്നത്. തുടർന്ന് പൊലീസും ഫയർഫോഴ്സും തെരച്ചിൽ ആരംഭിച്ചിരുന്നു.
അതിനിടെ കുരുവട്ടൂർ സ്വദേശി കെ.എസ്.ആർ.ടി.സി ഡ്രൈവറായ അനിൽ കുമാറിെന കാണാതായതായി ബന്ധുക്കൾ പൊലീസിെന അറിയിച്ചു. ഇദ്ദേഹത്തെ ഈ ഭാഗത്ത് കണ്ടതായും ചിലർ മൊഴി നൽകിയതോടെയാണ് ഈ സംശയം ബലപ്പെട്ടത്.
സ്ഥലത്ത് ബീച്ച്, മീഞ്ചന്ത ഫയർ യൂനിറ്റുകളുടെയും ചേവായൂർ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.