ഐക്കൺ ഓഫ് യൂത്ത് ഇൻ ബിസിനസ് അവാർഡ് എം.ഷംസുദ്ദീൻ താമരശ്ശേരിക്ക്

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് കോഴിക്കോട് ജില്ലാകമിറ്റി രണ്ട് വർഷം കൂടുമ്പോൾ നൽകി വരാറുള്ള ഐക്കൺ ഓഫ് യൂത്ത് ഇൻ ബിസിനസ്സ് 2024 അവാർഡിന് ഡയലോഗ് ഡിജിറ്റൽ ഗാലറി മാനേജിങ് ഡയറക്ടർ എം.ഷംസുദ്ദീൻ താമരശ്ശേരി അർഹനായി. അഞ്ചംഗ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ബിസിനസ്സ് രംഗത്ത് വൻവിജയം കരസ്ഥമാക്കിയ യുവപ്രതിഭകളെ കണ്ടെത്തി അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും അവരുടെ മാതൃക വളർന്നുവരുന്ന ചെറുകിട സംരംഭകർ പിന്തുടരുന്നതിനും വേണ്ടിയാണ് യൂത്ത് ഐക്കൺ അവാർഡ് ജില്ലാകമ്മറ്റി നൽകുന്നത്.

25000/- രൂപയും പ്രശസ്‌തിപത്രവും പുരസ്‌കാരവുമാണ് നൽകുന്നത്. ഈ വരുന്ന 17ാം തീയതി രാവിലെ 10.30ന് വയനാട് വൈത്തിരി വില്ലേജ് റിസോട്ടിലെ ടി.നസിറുദ്ദീൻ നഗറിൽ വെച്ച് യൂത്ത് വിങ് ജില്ലാപ്രസിഡന്റ് സലീം രാമനാട്ടുകരയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹുമാന്യനായ പൊതുമരാമത്ത് ടൂറിസം വകുപ്പ് യുവമന്ത്രി പി.എ.മുഹമ്മദ് റിയാസ് പുരസ്കാരം സമ്മാനിക്കും.

Tags:    
News Summary - Icon of Youth in Business Award goes to M Shamsuddin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.