കോഴിക്കോട്​ നഗരത്തിലെ സി.എൻ.ജി സ്​​റ്റേഷൻ

എ​ല്‍.​പി.​ജി ഓ​ട്ടോകൾ മുഴുവൻ ഇറങ്ങിയപ്പോൾ ഇന്ധനം കിട്ടാൻ വിഷമം

കോ​ഴി​ക്കോ​ട്: എ​ൽ.​പി.​ജി​യു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നൊ​പ്പം ആ​വ​ശ്യ​സ​മ​യ​ത്ത്​ കി​ട്ടാ​ത്ത​തും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​വു​ന്നു. കോ​വി​ഡ്​ ക​ഴി​ഞ്ഞ്​ മി​ക്ക​വാ​റും ഓ​​ട്ടോ​ക​ൾ പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന്​ ഇ​ന്ധ​ന​മ​ടി​ക്കാ​ൻ പ​റ്റു​ന്നി​ല്ലെ​ന്നാ​ണ്​ പ​രാ​തി. സ​രോ​വ​രം, ചെ​റു​വ​ണ്ണൂ​ര്‍ പു​തി​യ​ങ്ങാ​ടി ഭാ​ഗ​ങ്ങ​ളി​ലും പ​യ്യോ​ളി, മു​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ്​ ഇ​പ്പോ​ൾ ഇ​ത്ത​രം പ​മ്പു​ക​ളു​ള്ള​ത്. നേ​ര​ത്തേ ന​ല്ല​ള​ത്തു​ള്ള സൗ​ക​ര്യം ഇ​പ്പോ​ള്‍ ഇ​ല്ലാ​താ​യി.

ജി​ല്ല​യി​ൽ ഓ​ടു​ന്ന 1500ല്‍ ​ഏ​റെ എ​ല്‍.​പി.​ജി ഓ​ട്ടോ​ക​ൾ​ക്ക്​ മ​തി​യാ​യ​വി​ധം ഇ​ന്ധ​നം നി​റ​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​താ​ണ്​ പ്ര​ശ്​​നം. തൂ​ത്തു​ക്കു​ടി, മം​ഗ​ളൂ​രു, കോ​യ​മ്പ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​ണ് പ​ല​യി​ട​ത്തേ​ക്കും എ​ൽ.​പി.​ജി കൊ​ണ്ടു​വ​രു​ന്ന​ത്. പാ​ച​ക​വാ​ത​ക​വി​ല ഉ​യ​രു​മ്പോ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ എ​ൽ.​പി.​ജി​ക്കും മാ​റ്റം വ​രാ​റു​ണ്ടെ​ങ്കി​ലും ഒ​റ്റ​യ​ടി​ക്ക് വ​ൻ വ​ര്‍ധ​ന ഈ​യി​ടെ​യു​ണ്ടാ​യ​തും തി​രി​ച്ച​ടി​യാ​യി.

20 ലി​റ്റ​ര്‍കൊ​ണ്ട് 20-25 കി​ലോ​മീ​റ്റ​ര്‍ ഓ​ടാ​നാ​കു​മെ​ന്നാ​ണ്​ ക​ണ​ക്ക്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ പി​ന്നെ​യും ഇ​ന്ധ​ന​ച്ചെ​ല​വ്​ കൂ​ടും. കോ​വി​ഡി​ന് ശേ​ഷം ഓ​​ട്ടോ​ക​ൾ സ​ജീ​വ​മാ​യ​തോ​ടെ അ​തി​ന​നു​സ​രി​ച്ച്​ ​സ്​​റ്റോ​ക്ക്​ എ​ത്തി​ക്കാ​ൻ പ​റ്റാ​ത്ത​തും പ്ര​ശ്​​ന​മാ​ണ്. എ​ല്‍.​പി.​ജി. സി​ലി​ണ്ട​റി​നൊ​പ്പം സി.​എ​ൻ.​ജി.​ക്കും വി​ല​ക്ക​യ​റ്റ​മു​ണ്ട്. ഇ​പ്പോ​ള്‍ 75 രൂ​പ​യാ​ണ്​ വി​ല. എ​ല്‍.​പി.​ജി-​സി.​എ​ന്‍.​ജി വാ​ഹ​ന​ങ്ങ​ള്‍ കൂ​ടു​ത​ൽ ഇ​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. പ​മ്പി​ങ് സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തി​നൊ​പ്പം സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

Tags:    
News Summary - hard to get fuel for LPG autos in kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.