കോഴിക്കോട്: സർക്കാർ നിരോധിച്ച കുടിവെള്ള ബോട്ടിലുകൾ മാങ്കാവ് കെ.പി.എസ് എജൻസിയിൽനിന്ന് പിടിച്ചെടുത്തു. 300 മില്ലിയുടെ 45 കേയ്സ് കുടിവെള്ള ബോട്ടിലുകൾ കോർപറേഷൻ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. 2020 ജനുവരി ഒന്നുമുതൽ ഒറ്റ തവണ ഉപയോഗ വസ്തുക്കളുടെ ഉപയോഗത്തിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയതാണ്.
500 മില്ലിക്ക് താഴെയുള്ള കുടിവെള്ള ബോട്ടിലുകൾക്കും നിരോധനം ബാധകമാണ്. ഓഡിറ്റോറിയങ്ങളിലും കല്യാണ മണ്ഡപങ്ങളിലും പൊതു പരിപാടികളിലും ഇത്തരത്തിലുള്ള കുടിവെള്ള ബോട്ടിലുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. ഹെൽത്ത് സൂപ്പർ വൈസർ കെ. പ്രമോദ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്. ഡെയ്സൺ, എം. സ്വാമിനാഥൻ, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ എൻ. ഫ്രാൻസീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.