Posted On
date_range Updated On
date_range ഓടാമ്പലിനുള്ളിൽ വിരൽ കുടുങ്ങി; നാലു വയസുകാരന് അഗ്നിരക്ഷാ സേന രക്ഷകരായി
കോഴിക്കോട്: വാതിലിന്റെ ഓടാമ്പലിൽ വിരൽ കുടുങ്ങിയ നാല് വയസ്സുകാരന് തുണയായി അഗ്നിരക്ഷാ സേന. കൊണ്ടോട്ടി പുളിക്കൽ പാച്ചപ്പെട്ടി റഊഫിന്റെ മകൻ അയ്മൻ ഹക്കിന്റെ നടുവിരലാണ് കളിക്കുന്നതിനിടയിൽ ഓടാമ്പിലയുടെ റിങ്ങിനുള്ളിൽ കുടുങ്ങിയത്.
തുടർന്ന് ഡോറിൽ നിന്ന് ഓടാമ്പില അഴിച്ച് കുഞ്ഞിനെയുമെടുത്ത് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെത്തിക്കുകയായിരുന്നു. കട്ടറുപയോഗിച്ച് ഏറെ സൂക്ഷ്മതയോടെ വളയം മുറിച്ച് മാറ്റിയാണ് വിരൽ പുറത്തെടുത്തത്. മീഞ്ചന്ത അഗ്നിരക്ഷാ സേനയിലെ അബ്ദുൽഫൈസി, എ.ലിജു, മുഹമ്മദ്സാനിജ്, ജി. പ്രവീൺ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.