മാ​വൂ​ർ റോ​ഡി​ലെ ഷ​റാ​റ പ്ലാ​സ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ർ

മാവൂർ റോഡിലെ മൊബൈൽ ഫോൺ ബസാറിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കോ​ഴി​ക്കോ​ട്: മാ​വൂ​ർ റോ​ഡി​ൽ മൊ​ബൈ​ൽ ഫോ​ൺ​ക​ട ക​ത്തി ന​ശി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ഷ​റാ​റ പ്ലാ​സ ബി​ൽ​ഡി​ങ്ങി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 'ഗ​ൾ​ഫ് സി​റ്റി​യി​ലെ' ഒ​റി​ജി​ൻ മൊ​ബൈ​ൽ ക​ട പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. തൊ​ട്ട​ടു​ത്ത സി​റ്റി മൊ​ബൈ​ൽ ക​ട​യി​ലേ​ക്കും തീ​പ​ട​ർ​ന്ന് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. നൂ​റു​ക​ണ​ക്കി​ന് ഫോ​ണു​ക​ളും ഐ​പാ​ഡു​ക​ളും അ​ക്സ​സ​റി​ക​ളും സ​ർ​വി​സ് യ​​ന്ത്ര​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. അ​റ​ക്ക​ൽ ജാ​സി​റി​​ന്റേ​താ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​യ ക​ട. 25 ല​ക്ഷ​ത്തി​ന്റെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ജാ​സി​ർ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത് എ​ൻ. സു​ദീ​പി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യി​ലും നാ​ശ​മു​ണ്ടാ​യി. ഫോ​ണു​ക​ൾ ന​ശി​ച്ച​തു​ൾ​പ്പെ​ടെ പ​ത്തു​ല​ക്ഷ​ത്തി​ന്റെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി സു​ദീ​പ് പ​റ​ഞ്ഞു. കം​പ്ര​സ​റു​ക​ൾ, ഡി​സ്‍പ്ലേ പ​ഞ്ചി​ങ് മെ​ഷീ​ൻ, ഫാ​നു​ക​ൾ തു​ട​ങ്ങി​യ​വ ന​ശി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. നാ​ട്ടു​കാ​രാ​ണ് ക​ട​ക്കു​ള്ളി​ൽ​നി​ന്ന് പു​ക പ​ര​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​ളി​ച്ച​ത്. ബീ​ച്ച്, മീ​ഞ്ച​ന്ത, വെ​ള്ളി​മാ​ട്കു​ന്ന് സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ യൂ​നി​റ്റു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി. കെ​ട്ടി​ട​ത്തി​ന​ടി​യി​ലെ ഭാ​ഗ​മാ​യ​തി​നാ​ൽ പു​ക പു​റ​ത്തു​പോ​കാ​തെ കെ​ട്ടി​ക്കി​ട​ന്നു. ഇ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ്സ​മാ​യി. നി​റ​യെ ഇ​ല​ക്ട്രോ​ണി​ക് ക​ട​ക​ളാ​യ​തി​നാ​ൽ വെ​ള്ളം ചീ​റ്റി​യാ​ൽ വ​ൻ ന​ഷ്ട​മാ​വു​മെ​ന്ന​തി​നാ​ൽ അ​തീ​വ സൂ​ക്ഷ്മ​ത​യോ​ടെ​യാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

മൊ​ബൈ​ൽ ക​ട​ക​ളു​ടെ മാ​ത്രം ബ​സാ​റാ​ണ് ഈ ​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. യ​ഥാ​സ​മ​യം തീ ​കെ​ടു​ത്താ​നാ​യ​തി​നാ​ലാ​ണ് കോ​ടി​ക​ളു​ടെ ന​ഷ്ടം ഒ​ഴി​വാ​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നി​ഗ​മ​നം. ക​ത്തി​ന​ശി​ച്ച​തി​ൽ ആ​ളു​ക​ൾ സ​ർ​വി​സി​ന് കൊ​ടു​ത്ത ഫോ​ണു​ക​ളും ഇ​ല​ക്​​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ഏ​റെ​യും. ചെ​റി​യ കാ​ബി​നു​ക​ളാ​യി തി​രി​ച്ച ക​ട​ക​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന്റെ ഇ​ല​ക്ട്രി​ക് വ​യ​റി​ങ് ശാ​സ്ത്രീ​യ​മ​ല്ലെ​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ​വി​ഭാ​ഗം പ​റ​യു​ന്ന​ത്. ഇ​ല​ക്​​ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ൾ ചൂ​ടാ​വു​​മ്പോ​ൾ എ​ളു​പ്പം ക​ത്തും. പ​ക​ൽ​സ​മ​യ​മാ​യ​തി​നാ​ലാ​ണ് അ​ഗ്നി​ബാ​ധ ​വേ​ഗം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം യ​ഥാ​സ​മ​യം ന​ട​ത്താ​നാ​യ​തും. അ​ഞ്ചു​വ​ർ​ഷം മു​മ്പ് ഇ​തേ ബ​സാ​റി​ൽ വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യി എ​ട്ടോ​ളം ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചി​രു​ന്നു.

 തീ​പി​ടി​ത്ത​മു​ണ്ടാ​യ മാ​വൂ​ർ റോ​ഡി​ലെ ഷ​റാ​റ പ്ലാ​സ

കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് പു​റ​ത്തു​വ​രു​ന്ന പൊ​ലീ​സു​കാ​ര​ൻ

ബീ​ച്ച് ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി. ​സ​തീ​ശ​ൻ, അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, ക​ലാ​നാ​ഥ​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. തീ​പി​ടി​ത്തം​മൂ​ലം സ​ർ​വി​സി​ന് ഏ​ൽ​പി​ച്ച ഫോ​ണു​ക​ളും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ച​താ​യി ക​ട​യു​ട​മ ക​സ​ബ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ക​ട​യു​ട​മ​യും കെ​ട്ടി​ട ഉ​ട​മ​യും ത​ർ​ക്കം

കോ​ഴി​ക്കോ​ട്: അ​ഗ്നി​ബാ​ധ​ക്ക് പി​ന്നാ​ലെ ക​ത്തി​ന​ശി​ച്ച ക​ട​യു​ട​മ​യും കെ​ട്ടി​ട ഉ​ട​മ​യും ത​മ്മി​ൽ ത​ർ​ക്ക​വും ​കൈ​യാ​ങ്ക​ളി​യും. ഇ​രു​വ​രും ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​മാ​യി മാ​റി​യ​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ഇ​രു​വ​രും ക​സ​ബ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags:    
News Summary - fire in mobile phone bazaar Mavur Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.