കോഴിക്കോട്: ജില്ല കമ്മിറ്റി ഓഫിസായ മാരാർജി ഭവെൻറ ഉദ്ഘാടനത്തിനുപിന്നാലെ ബി.ജെ.പിയിലെ പോര് വീണ്ടും മുറുകി. പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ പക്ഷങ്ങൾ തമ്മിൽ നേരത്തെയുള്ള ഇടർച്ച ഓഫിസ് ഉദ്ഘാടനത്തോടെ പരസ്യപ്രതികരണങ്ങളിലേക്ക് നീങ്ങിയിരിക്കയാണ്. കൃഷ്ണദാസ് വിഭാഗമായ ജില്ല നേതൃത്വത്തിെൻറ സഹകരിപ്പിക്കാത്ത നിലപാടിനെതിരെ നിസ്സഹകരണത്തിലൂടെ തിരിച്ചടി നൽകുകയെന്ന തന്ത്രമാണ് മുരളീധരൻ പക്ഷം സ്വീകരിക്കുന്നത്. ഇതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം ചേർന്ന ജില്ല നേതൃയോഗത്തിൽ നിന്ന് മുരളീധരൻ വിഭാഗം പൂർണമായും വിട്ടുനിന്നു.
ദേശീയ പ്രസിഡൻറ് ജെ.പി. നദ്ദ മുഖ്യാതിഥിയായ ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങിൽ മതിയായ പരിഗണന ലഭിക്കാത്തതോടെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ആരോപണങ്ങളും മറുപക്ഷം ശക്തമാക്കി. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും അനുകൂലികൾക്കും വേണ്ടത്ര പരിഗണന കിട്ടാഞ്ഞതാണ് മുരളീധരൻ പക്ഷത്തെ ചൊടിപ്പിച്ചത്. ഓഫിസ് നിർമാണത്തിനായി ദേശീയ നേതൃത്വം രണ്ടരക്കോടി അനുവദിച്ചിട്ടും പാർട്ടി എതിർക്കുന്ന സഹകരണ സംഘത്തിൽ നിന്നുൾപ്പെടെ വൻതുക പിരിച്ചത് നീതീകരിക്കാനാവില്ലെന്നാണ് ഇവർ ആവർത്തിക്കുന്നത്. നിഷ്പക്ഷരായി നിന്ന പലരും പുതിയ സാഹചര്യത്തിൽ ഗ്രൂപ്പുകളുടെ ഭാഗമായിട്ടുമുണ്ട്. പാർട്ടിയിലെ ഗ്രൂപ്പുപോര് പരസ്യമായതോടെ ആർ.എസ്.എസും അതൃപ്തിയറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.