പൊലീസ് കസ്​റ്റഡിയിലെടുത്ത അമിത ലോഡ് കയറ്റിയ ടോറസ് ലോറി

ഓട്ടത്തിനിടയിൽ ലോറിയിൽനിന്ന്​ കരിങ്കല്ല് വീണു; വാഹനയാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഫ​റോ​ക്ക്: നി​റ​യെ ക​രി​ങ്ക​ല്ലു​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ൽ ടോ​റ​സ് ലോ​റി​യി​ൽ​നി​ന്ന്​ കൂ​റ്റ​ൻ ക​രി​ങ്ക​ല്ല് തി​ര​ക്കേ​റി​യ ദേ​ശീ​യ​പാ​ത​യി​ൽ പ​തി​ച്ചു. ഫ​റോ​ക്ക് പൊ​ലീ​സ് സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തെ പു​തി​യ പാ​ലം ജ​ങ്​​ഷ​നി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ 4.30 നാ​ണ് സം​ഭ​വം. ടോ​റ​സ് ലോ​റി​യി​ൽ ബോ​ഡി െല​വ​ലും ക​വി​ഞ്ഞ് ക​രി​ങ്ക​ല്ല് കു​ത്തി​നി​റ​ച്ച നി​ല​യി​ലാ​ണ്. അ​മി​ത​വേ​ഗ​ത​യി​ൽ കൊ​ടി​യ വ​ള​വി​ൽ ലോ​റി ഒ​ടി​ച്ചെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഭീ​മ​ൻ ക​രി​ങ്ക​ല്ല് റോ​ഡി​ൽ വീ​ണ​ത്.

ക​ല്ല് വീ​ണ​ത​റി​യാ​തെ നി​ർ​ത്താ​തെ​പോ​യ ലോ​റി​യെ നാ​ട്ടു​കാ​ർ പി​റ​കെ സ​ഞ്ച​രി​ച്ച് ചെ​റു​വ​ണ്ണൂ​രി​ൽ വെ​ച്ചാ​ണ് ത​ട​ഞ്ഞ​ത്. പൊ​ലീ​സെ​ത്തി ലോ​റി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. തി​ര​ക്കേ​റി​യ ച​ന്ത​ക്ക​ട​വ് ജം​ഗ്ഷ​ന് സ​മീ​പ​ത്താ​ണ് ക​ല്ല് വീ​ണ​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ട​ക്കം ഒ​ട്ടേ​റെ വാ​ഹ​ന​യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

പൊ​ലീ​സ് ലോ​റി​യി​ലെ ക​രി​ങ്ക​ല്ലി‍െൻറ ഭാ​രം തൂ​ക്കി​നോ​ക്കി​യ​പ്പോ​ൾ 45 ട​ണ്ണി​ല​ധി​ക​മു​ണ്ടാ​യി​രു​ന്നു. നി​യ​മാ​നു​സൃ​തം 28 ട​ൺ മു​ത​ൽ 31 വ​രെ​യാ​ണ് കൊ​ണ്ടു​പോ​കാ​നു​ള്ള അ​നു​വാ​ദ​മെ​ന്ന് ഫ​റോ​ക്ക് സി.​ഐ. കെ. ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. അ​ധി​കം ക​യ​റ്റി​യ 15 ട​ണ്ണി​ന് 37,000 രൂ​പ പി​ഴ ഈ​ടാ​ക്കി. ബേ​പ്പൂ​ർ ഹാ​ർ​ബ​റി​ലേ​ക്കാ​ണ് ക​രി​ങ്ക​ല്ല് കൊ​ണ്ടു​പോ​കു​ന്ന​ത്.

Tags:    
News Summary - stone fell from the lorry during the race; The two wheeler passengers escaped luckily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.